പയ്യോളി: ദൈനം ദിന ജീവിതത്തിൽ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതശൈലി രോഗങ്ങൾക്കായി കുറ്റിയിൽ പീടികയിൽ ഞായറാഴ്ച ക്യാമ്പുമായി മെഡികെയർ പോളി ക്ലിനിക്. ക്യാമ്പിൽ പ്രമേഹ രോഗ സ്പെഷ്യലിസ്റ്റ് ഡോ. സുഫാന സൗജന്യ കൺസൾട്ടേഷൻ നൽകുന്നു. ക്യാമ്പിൽ ബ്ലഡ് ഷുഗർ ടെസ്റ്റ്, രക്ത ഗ്രൂപ്പ് നിർണയം, ബ്ലഡ് പ്രഷർ നിർണയം എന്നീ ടെസ്റ്റുകൾ സൗജന്യ മായി ചെയുന്നു. കൂടാതെ ഡോക്ടർ നിർദ്ദേശിക്കുന്ന ടെസ്റ്റുകൾക്ക് 20% ഡിസ്‌കൗണ്ടോടെ ഇവിടെ ചെയ്തു കൊടുക്കുന്നു.
ക്യാമ്പിൽ ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ 10% മുതൽ 20% വരെ ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ്. കൂടാതെ പ്രമേഹ രക്ത സമ്മർദ്ദ രോഗികൾക്ക് ലാബ്, കാഷ്വാലിറ്റി എന്നിവയിൽ ഇളവും ലഭിക്കുന്നതാണ്. ഓഗസ്റ്റ്11 ഞായറാഴ്ച രാവിലെ 9.30 ആരംഭിച്ച് ഉച്ചക്ക് 1 മണി വരെ യാണ് ക്യാമ്പ്. കൂടുതൽ അറിയാൻ 7025011444 എന്നീ നമ്പറിൽ ബന്ധപ്പെടാം.