ചേര്‍ത്തല: ആലപ്പുഴയിൽ ചേര്‍ത്തലയില്‍ വൻ കഞ്ചാവുവേട്ട. കഞ്ചാവ് ചില്ലറ വില്പന സംഘത്തിലെ മൂന്നു പേരെ പത്തരകിലോ കഞ്ചാവുമായി കഞ്ഞിക്കുഴിയില്‍ വെച്ച് എക്സൈസ് സംഘം പിടികൂടി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് വളപ്പില്‍ വീട്ടില്‍ ജ്യോതിഷ്(34), വാവള്ളിയില്‍ നോബിള്‍(28), കുളമാക്കി കോളനി ടി.കെ. സിജി എന്നിവരാണ് പിടിയിലായത്. ആലപ്പുഴ എക്സൈസ് വിജിലന്‍സ് സംഘം ചേര്‍ത്തല റേഞ്ച് പാര്‍ട്ടിയുമായി ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് പത്തരലക്ഷത്തോളം വിലവരുന്ന കഞ്ചാവു പിടികൂടിയത്.
ആന്ധ്രാപ്രദേശില്‍ നിന്നും കഞ്ചാവെത്തിച്ച് 10ഗ്രാമിന്റെ ചെറിയ പാക്കറ്റുകളാക്കി വില്പന നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. 500രൂപയാണ് ഓരോ പൊതിക്കും ഈടാക്കിയിരുന്നത്. സംഘം പത്തു ദിവസത്തോളമായി എക്സൈസ് ഇന്റലിജന്‍സ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ബാഗ്ലൂരില്‍ നിന്നും സ്വകാര്യ ബസിലെത്തി മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നില്‍ക്കുമ്പോഴാണ് മൂന്ന് പേരും പിടിയിലായത്.
ചേര്‍ത്തല എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി ജെ റോയ്, ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ ഫെമിന്‍.ജി, ഇന്റലിജന്‍സ് പ്രിവന്റ് ഓഫീസര്‍മാരായ റോയ് ജേക്കബ്, അലക്സാണ്ടര്‍. ജി, ചേര്‍ത്തല റേഞ്ച് പ്രിവെന്റ് ഓഫീസര്‍ കെ.പി.സുരേഷ്, ജി മണികണ്ഠന്, പ്രിവന്റ് ഓഫീസര്‍ ഗ്രേഡ് ഷിബു പി ബെഞ്ചമിന്‍, സാനു പി സിവില്‍ എക്സൈസ് ഓഫീസര്‍ ആകാശ്. എസ്. നാരായണന്, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ അന്‍ഷാദ് ബിഎ, പ്രമോദ്.വി എന്നിവരട ങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.