കർഷകരുടെ പരാതികൾ പരിഹരിക്കാൻ സമിതി രൂപീകരിച്ച് സുപ്രീംകോടതി

news image
Sep 2, 2024, 10:26 am GMT+0000 payyolionline.in

ന്യൂഡല്‍ഹി: ശംഭു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ പരാതികള്‍ പരിഹരിക്കാന്‍ സുപ്രീംകോടതി സമിതി രൂപീകരിച്ചു. പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് നവാബ് സിങ് ആണ് പുതിയ സമിതിയുടെ അധ്യക്ഷന്‍. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ഒരാഴ്ചയ്ക്കകം കമ്മിറ്റിയുടെ ആദ്യ യോഗം ചേരാനും നിര്‍ദേശിച്ചു.

 

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഘട്ടങ്ങളായി പരിഗണിക്കണമെന്നും രാഷ്ട്രീയവത്കരിക്കരുതെന്നും പറഞ്ഞ സുപ്രീം കോടതി സമാധാനപരമായ പ്രക്ഷോഭങ്ങള്‍ മറ്റിടങ്ങളിലേയ്ക്ക് മാറ്റാന്‍ സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കി. ശംഭു അതിര്‍ത്തിയില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ ഒരാഴ്ചയ്ക്കകം നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഹരിയാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

ഫെബ്രുവരി 13 മുതല്‍ അംബാലയ്ക്ക് സമീപത്തുള്ള ശംഭു അതിര്‍ത്തിയില്‍ കര്‍ഷകര്‍ ക്യാംപ് ചെയ്ത് പ്രതിഷേധം നടത്തി വരികയാണ്. സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും കര്‍ഷകരുടെ നിയമനിര്‍മാണമുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് പിന്തുണയുമായി ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഫെബ്രുവരിയില്‍ അംബാല – ന്യൂഡല്‍ഹി ദേശീയ പാതയില്‍ ഹരിയാന സര്‍ക്കാര്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe