പയ്യോളി: ഇരിങ്ങൽ – കോട്ടക്കൽ പ്രദേശത്തെ സാമൂഹിക സാംസ്കാരിക കൂട്ടായ്മയായ കെ.എം. എസ്.ജി വാട്സാപ്പ് ഗ്രൂപ്പ് സ്നേഹാദരം 2024 നടത്തിയ കുടുംബ സംഗമവും അനുമോദനചടങ്ങും ശ്രദ്ധേയമായി. ഹിദായത്തുസിബിയാൻ മദ്രസയിൽ 35 വർഷം അധ്യാപനം പൂർത്തിയാക്കിയ മുഹമ്മദ് കുഞ്ഞു ഉസ്താദിനെ ചടങ്ങിൽ ആദരിച്ചു. റിട്ടയേർഡ് ഹെഡ് മാസ്റ്റർ കുമാരൻ മാഷും കോട്ടക്കൽ മഹല്ല് ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ കരീം യു.ടിയും ചേർന്ന് അദ്ദേഹത്തിന് പൊന്നാട അണിയിച്ചു.
അദ്ദേഹത്തിനുള്ള ഉപഹാരം സാമൂഹിക പ്രവർത്തകൻ ജമാൽ നദ്വി ഇരിങ്ങൽ കൈമാറി.
എഫക്റ്റീവ് പാരന്റിങ് എന്ന വിഷയത്തിൽ സിജിയുടെ സീനിയർ കൗൺസിലറും പ്രമുഖ മോട്ടിവേഷനൽ സ്പീക്കറുമായ സലീം. ടി ക്ലാസെടുത്തു.
വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച പ്രദേശവാസികളായ പ്രതിഭകളെയും ചടങ്ങിൽ അനുമോദിച്ചു. പറവൂർ ശ്രീ നാരായണ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നും എം. ബി. ബി. എസ് നേടിയ അനുമോൾ പി.വി,
ഗുആൻക്സി മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും എം.ബി.ബി.എസ് കരസ്ഥമാക്കിയ മുഹമ്മദ് ഫർസിൻ, ഗണിത ശാസ്ത്ര മേളയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കൈവരിച്ച അഷ്റഫ് മാസ്റ്റർ, നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ റാഹിബ അബ്ദുൽ റസാഖ്, അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ കീപ്പർ സ്റ്റേറ്റ് ബീച്ച് ഫുട്ബോൾ ചാമ്പൻഷിപ്പ് മികച്ച ഗോൾകീപ്പർ തുടങ്ങിയ നേട്ടങ്ങൾ കൈവരിച്ച കളിക്കാരൻ ഖമറുൽ ഇസ്ലാം വെണ്ണാറോടി, സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദം കരസ്ഥമാക്കിയ ഹാജറ ഷബീന, , ഈ വർഷം പ്ലസ് ടു, പത്ത് ക്ളാസുകളിൽ നിന്നും ഫുൾ എപ്ലസ് നേടിയവർ, യു. എസ്. എസ്, എൽ.എസ്. എസ്, മദ്രസ പൊതു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾ എന്നിവരെയും ചടങ്ങിൽ മെമെന്റോ നൽകി അനുമോദിച്ചു.
സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ നദ്വി ഇരിങ്ങൽ പരിപാടി ഉദ്ഘാടനം ചെയ്തു. . കെ. എം. എസ്. ജി ഉപദേശക സമിതി അംഗം നിസാർ തൗഫീഖ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്നേഹാദരം 2024 സംഘാടക സമിതി കൺവീനർ യു.ടി.അഷ്റഫ് മാസ്റ്റർ സ്വാഗതവും ജനറൽ സെക്രട്ടറി മജീദ് ഇ. പി നന്ദിയും പറഞ്ഞു. മുസ്തഫ യു. ടി, നജീബ് പി. വി, ഖാലിദ് എസ്. എം, ആബിദ്, ഗഫൂർ, ഷിഹാബ് പുത്തലത്ത്, സലീം പൂഴിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഷംസു ബി.എം, ഡോ. അഷ്കർ അലി, സക്കരിയ എസ്.എം, എഞ്ചിനീയർ ഉമ്മർ കുട്ടി എന്നിവരും പങ്കെടുത്തു. കുട്ടികൾ അവതരിപ്പിച്ച ഒപ്പന, നാടോടി നൃത്തം, ഗാനം, മോണോ ആക്ട് തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരുന്നു.