ഓപ്പറേഷൻ അജയ്: 18 മലയാളികളുമായി മൂന്നാമത്തെ വിമാനം ഡൽഹിയിൽ എത്തി

news image
Oct 15, 2023, 3:30 am GMT+0000 payyolionline.in

ന്യൂഡൽഹി∙ ‘ഓപ്പറേഷൻ അജയ് ‘യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള മൂന്നാമത്തെ വിമാനം ഇന്ന് പുലർച്ചെ 1.15ന് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ എത്തി. രണ്ടുവയസ്സുള്ള കുഞ്ഞ് ഉൾപ്പെടെ 198 പേരുടെ സംഘമാണ് എത്തിയത്. 18 മലയാളികൾ സംഘത്തിൽ ഉൾപ്പെടുന്നു. 14 വിദ്യാർഥികൾ സംഘത്തിലുണ്ട്.

ശില്‍പ മാധവൻ (കണ്ണൂർ) , കാവ്യ നമ്പ്യാർ (കണ്ണൂർ), വിശാഖ് നായർ (മലപ്പുറം), ലക്ഷമി രാജഗോപാൽ (കൊല്ലം), സൂരജ് എം (കസർകോട്), അമൽജിത്ത്(തിരുവനന്തപുരം) ലിജു വി.ബി(തിരുവനന്തപുരം), ആലപ്പുഴ സ്വദേശികളായ ജയചന്ദ്രമോഹൻ നാരായണൻ, അനിത കുമാരി, വിഷ്ണു മോഹൻ, അഞ്ജന ഷേണായ്, ആര്യമോഹൻ (രണ്ടുവയസ്), ലിറ്റോ ജോസ് (കോട്ടയം), രേഷ്മ ജോസ് (കോട്ടയം), അജിത് ജോർജ് (മലപ്പുറം) ശരത് ചന്ദ്രൻ (കൊല്ലം),നീന പ്രസാദ് (കൊല്ലം) സിദ്ധാർഥ് രഘുനാഥൻ (പാലക്കാട്) എന്നിവരാണ് സംഘത്തിലുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe