പയ്യോളി : എസ്എസ് എഫ് പയ്യോളി സെക്ടർ സാഹിത്യോത്സവിൽ കോട്ടക്കൽ യൂണിറ്റ് ജേതാക്കളായി.
തച്ചൻകുന്ന് , പയ്യോളി ടൗൺ യൂണിറ്റുകൾ യഥാക്രമം രണ്ടുംമൂന്നും സ്ഥാനംകരസ്ഥമാക്കി.
പയ്യോളി ഐപിസിയിൽനടന്നപരിപാടി സാഹിത്യകാരൻ നജീബ് മൂടാടി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് റാഫി അഹ്സനി കാന്തപുരം സംബന്ധിച്ചു. സമാപന സെഷൻ കേരള മുസ്‌ലിം ജമാഅത്ത് കോഴിക്കോട്ജില്ലാ ജനറൽ സെക്രട്ടറി ഉദ്‌ഘാടനം നിർവ്വഹിച്ചു.
ഹനീഫനെല്ലോളി അധ്യക്ഷത വഹിച്ചു.എസ് വൈ എസ് സോൺ പ്രസിഡണ്ട് ഹബീബുറഹ്മാൻ സുഹ്‌രി , അബ്ദുൽനാസർസഖാഫി,കമ്മനഉമ്മർഹാജി,അബ്ദുൽഫതാഹ് എൻ കെ,പി എം ഹുസൈൻ,മുഹമ്മദ് അലി സി ടി,ഹാഫിള് ഹാത്വിബ് പിഎം സംബന്ധിച്ചു.