ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിയിലും കോട്ടയത്തും സ്മാരകമുയരും

news image
Jul 21, 2023, 2:40 pm GMT+0000 payyolionline.in

കോട്ടയം: അന്തരിച്ച കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ഓർമകളുമായി കോട്ടയത്തും പുതുപ്പള്ളിയിലും സ്മാരകമുയരും. ഡി.സി.സിയുടെ നേതൃത്വത്തിൽ കോട്ടയത്ത്​ അദ്ദേഹത്തിന്‍റെ പേരിൽ പുതിയ ജില്ല കമ്മിറ്റി ഓഫിസും പൂർണകായ പ്രതിമയും സ്​ഥാപിക്കാനാണ്​ ആലോചന.

ജന്മനാടായ പുതുപ്പള്ളിയിലും സ്​മാരകം നിർമിക്കും. ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്കം മായാതെ നിലനിൽക്കത്തക്ക രീതിയിലുള്ള സ്​മാരകമാണ് പരിഗണിക്കുന്നത്​. ചൊവ്വാഴ്ച കോട്ടയം ഡി.സി.സിയുടെ നേതൃത്വത്തിൽ അനുശോചനയോഗവും നടക്കും. പുതുപ്പള്ളിയിലും യോഗം നടത്താൻ തീരുമാനിച്ചിട്ടുണ്ട്​.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe