ആധാർ കാർഡ് ഉടമകൾക്ക് ആശ്വസിക്കാം. ഇന്ന്, നവംബർ 1 മുതൽ, ആധാർ പുതുക്കുന്നത് എളുപ്പത്തിലും സുഗമമായും ചെയ്യുന്നതിനായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാറിൽ നിരവധി മാറ്റങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ആധാർ നിയമങ്ങൾ പ്രകാരം, ആധാർ സേവാ കേന്ദ്രം സന്ദർശിക്കാതെ തന്നെ നിങ്ങളുടെ പേര്, വിലാസം, ജനനത്തീയതി, മൊബൈൽ നമ്പർ, മറ്റ് ജനസംഖ്യാപരമായ മാറ്റങ്ങൾ എന്നിവ അപ്ഡേറ്റ് ചെയ്യാൻ നിങ്ങൾക്ക് കഴിയും. ആധാർ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ഫീസും മാറ്റി, പുതിയ നിയമങ്ങളുടെ ഭാഗമായി ആധാറുമായി പാൻ ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും യുഐഡിഎഐ വ്യക്തമാക്കുന്നു. ഇന്ന് മൂന്ന് പ്രധാന മാറ്റഹ്ങളാണ് ആധാർ ഉടമകൾ ശ്രദ്ധിക്കേണ്ടത്.ആധാർ പുതുക്കൽ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ പുതിയ നിര്‍ദ്ദേശമനുസരിച്ച്, ആധാര്‍ സേവാ കേന്ദ്രങ്ങളില്‍ പോകാതെ തന്നെ ഇനി വീട്ടിലിരുന്ന് ആധാറിലെ പേര്, മേല്‍വിലാസം, ജനന തീയതി, മൊബൈല്‍ നമ്പര്‍ എന്നിവ ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യാം. ഈ മാറ്റങ്ങള്‍ക്കായി രേഖകള്‍ അപ്ലോഡ് ചെയ്യേണ്ട ആവശ്യമില്ല. പാന്‍ കാര്‍ഡ് , റേഷന്‍ കാര്‍ഡ് , പാസ്പോര്‍ട്ട് തുടങ്ങിയ സര്‍ക്കാര്‍ ഡാറ്റാബേസുകളിലെ വിവരങ്ങളുമായി ബന്ധിപ്പിച്ച് യുഐഡിഎഐ സ്വയം വെരിഫൈ ചെയ്യും. ഇതോടെ അക്ഷയ കേന്ദ്രങ്ങളില്‍ ക്യൂ നില്‍ക്കേണ്ട ബുദ്ധിമുട്ട് ഒഴിവാകും. എന്നാല്‍ വിരലടയാളം, ഐറിസ് സ്കാന്‍ പോലുള്ള ബയോമെട്രിക് അപ്ഡേറ്റുകള്ക്ക് പഴയതുപോലെ സേവാ കേന്ദ്രങ്ങളെ സമീപിക്കേണ്ടി വരും. പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധം പാന്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത് പ്രകാരം എല്ലാ പാന്‍ കാര്‍ഡ് ഉടമകളും ഡിസംബര്‍ 31-നകം ആധാറുമായി ലിങ്ക് ചെയ്യണം. ഈ തീയതിക്ക് ശേഷം ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡുകള്‍ 2026 ജനുവരി 1 മുതല്‍ നിഷ്ക്രിയമാക്കപ്പെടും. മ്യൂച്വല്‍ ഫണ്ടുകള്‍, ഡിമാറ്റ് അക്കൗണ്ടുകള്‍ തുടങ്ങിയ സാമ്പത്തിക ഇടപാടുകള്‍ക്ക് ഇത് തടസ്സമായേക്കാം.ഫീസ് ആധാര്‍ സേവനങ്ങളുടെ നിരക്കുകളില്‍ യുണീക് ഐഡന്റിഫികേഷന്‍ അതോറിറ്റി വര്‍ദ്ധനവ് വരുത്തി 2028 സെപ്റ്റംബര്‍ 30 വരെയാണ് ആദ്യ ഘട്ടത്തിലെ വര്‍ദ്ധിപ്പിച്ച നിരക്കുകള്‍. 2028 ഒക്ടോബര്‍ 1 മുതല്‍ അടുത്ത ഘട്ട വര്‍ദ്ധനവും നിലവില്‍ വരും. നിലവില്‍ 50 രൂപ ഈടാക്കിയിരുന്ന പല സേവനങ്ങള്‍ക്കും ഇനി മുതല്‍ 75 രൂപ നല്‍കേണ്ടിവരും. 100 രൂപ ആയിരുന്നവയ്ക്ക് 125 രൂപയായും നിരക്ക് വര്‍ദ്ധിപ്പിച്ചു. 2028 ഒക്ടോബര്‍ 1 മുതല്‍ ഈ നിരക്കുകള്‍ വീണ്ടും വര്‍ദ്ധിച്ച് 75 രൂപയുടെ സേവനങ്ങള്‍ക്ക് 90 രൂപയായും 125 രൂപയുടെ സേവനങ്ങള്‍ക്ക് 150 രൂപയായും നിരക്ക് വര്‍ധിക്കും
- Home
- Latest News
- ആധാർ ഉടമകളുടെ ശ്രദ്ധയ്ക്ക്; ഇന്ന് മുതൽ 3 കാര്യങ്ങൾ മാറുന്നു, അറിയേണ്ടതെല്ലാം
ആധാർ ഉടമകളുടെ ശ്രദ്ധയ്ക്ക്; ഇന്ന് മുതൽ 3 കാര്യങ്ങൾ മാറുന്നു, അറിയേണ്ടതെല്ലാം
Share the news :
Nov 1, 2025, 12:22 pm GMT+0000
payyolionline.in
അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു.
മേപ്പയ്യൂരിൽ മഠത്തും ഭാഗം തരിപ്പൂർ താഴ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
Related storeis
സ്പായിലെ ബലാത്സംഗം: സ്വമേധയാ കേസെടുത്തെന്ന് എസ്.പി; ‘പൊലീസ് ഉദ്യോഗസ...
Feb 7, 2026, 4:07 pm GMT+0000
വാട്സ്ആപ്പിൽ ഇനി കളി മാറും; ഇൻസ്റ്റാഗ്രാമിനെ വെല്ലുന്ന ആ ഫീച്ചർ ഇത...
Feb 7, 2026, 3:26 pm GMT+0000
മലപ്പുറത്ത് ജനസംഖ്യ നാൽപ്പത്തഞ്ച് ലക്ഷം കടന്നു, പ്രമേയം പാസാക്കി സമസ്ത
Feb 7, 2026, 2:25 pm GMT+0000
ബാലരാമപുരത്ത് വീട്ടമ്മ കത്തിക്കരിഞ്ഞ നിലയിൽ
Feb 7, 2026, 2:19 pm GMT+0000
വിമാനം വഴി 23 കോടിയുടെ ഹൈഡ്രോ കഞ്ചാവ് കടത്ത്; ചെന്നൈയിൽ ആറ് മലയാളി...
Feb 7, 2026, 2:14 pm GMT+0000
കുറ്റ്യാടിയിൽ വീട്ടിൽ ഒളിപ്പിച്ച നിലയിൽ 34.186 കിലോഗ്രാം കഞ്ചാവ് പ...
Feb 7, 2026, 2:00 pm GMT+0000
More from this section
കുട്ടികളെയും കൗമാരക്കാരെയും കെണിയിലാക്കുന്ന കൊറിയൻ ലവ് ഗെയിം: ഇതൊരു...
Feb 7, 2026, 9:46 am GMT+0000
കുഞ്ഞുങ്ങൾക്ക് കണ്മഷി വേണ്ട; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ
Feb 7, 2026, 9:34 am GMT+0000
‘ഞങ്ങളെ അയാൾക്ക് ഒരുമിച്ച് കല്യാണം കഴിക്കണം, പോകുന്നിടത്തെല്ലാം വന്‍...
Feb 7, 2026, 9:32 am GMT+0000
മണിയൻപിളള രാജു പ്രതിയായ വാഹനാപകട കേസ്: സ്റ്റേഷനിലേക്ക് വിളിച്ചെന്ന ...
Feb 7, 2026, 9:29 am GMT+0000
സ്പാ ബലാത്സംഗം: ‘ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചു, നഗ്ന ചിത്രങ...
Feb 7, 2026, 9:00 am GMT+0000
ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് തിങ്കള...
Feb 7, 2026, 7:43 am GMT+0000
ഓൺലൈൻ തട്ടിപ്പ്; റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്റെ 5.38 ലക്ഷം സൈബർ മോ...
Feb 7, 2026, 7:05 am GMT+0000
ഇന്ന് രാജ്യവ്യാപക പണിമുടക്ക്; ഓല, ഉബർ, റാപ്പിഡോ സർവീസുകൾ മുടങ്ങും, ...
Feb 7, 2026, 6:58 am GMT+0000
വാരാന്ത്യത്തിലും സ്വർണവില ഉയരുന്നു; പവന് 2120 രൂപ കൂടി
Feb 7, 2026, 6:56 am GMT+0000
കുറ്റ്യാടിയില്‍ വീട്ടിൽ ഒളിപ്പിച്ച നിലയിൽ 34 കിലോ കഞ്ചാവ് പിടികൂടി
Feb 7, 2026, 5:49 am GMT+0000
കുട്ടികളുടെ അശ്ലീല വിഡിയോ ഉപയോഗം: ഫോണുകൾ പിടികൂടി
Feb 7, 2026, 5:37 am GMT+0000
നടക്കാവ് സ്റ്റേഡിയം നാളെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
Feb 7, 2026, 5:22 am GMT+0000
മണിയൻ പിള്ള രാജു പ്രതിയായ അപകടം: പൊലീസ് വീഴ്ച അന്വേഷിക്കും; വൈദ്യപര...
Feb 7, 2026, 5:02 am GMT+0000
തിരുവല്ലയിലെ കൂട്ടബലാത്സംഗം മറ്റൊരു സ്പാ ഉടമയുടെ ക്വട്ടേഷനെന്ന് ആരോപണം
Feb 7, 2026, 4:50 am GMT+0000
കോഴിക്കോട് മുക്കത്തിനടുത്ത് ബൈക്കും പാൽ വണ്ടിയും കൂട്ടിയിടിച്ച് അപക...
Feb 7, 2026, 3:59 am GMT+0000
