ആന്തട്ട ഗവ. യു.പി സ്കൂളിൽ പൂർത്തീകരിച്ച പ്രവൃത്തികളുടെ ഉദ്ഘാടനം ചെയ്തു

news image
Feb 25, 2024, 9:11 am GMT+0000 payyolionline.in

പയ്യോളി :  വിദ്യാഭ്യാസ വകുപ്പിൻ്റെ വിദ്യാലയ നവീകരണ ഫണ്ട് ഉപയോഗിച്ച് ആന്തട്ട ഗവ. യു.പി സ്കൂളിൽ പൂർത്തീകരിച്ച പ്രവൃത്തികളുടെ ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ.എ നിർവഹിച്ചു. 57.5 ലക്ഷം രൂപ ചെലവഴിച്ചാണ് ചുറ്റുമതിൽ, ഗേറ്റ് എന്നിവയുടെ നിർമാണം,.പഴയ കെട്ടിടങ്ങൾ ആധുനീകരിക്കൽ, മലിന ജല നിർമാർജന സംവിധാനം എന്നിവ നടത്തിയത്.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് മുഖ്യാതിഥിയായി പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വിഭാഗം അസി. എക്സിക്യുട്ടീവ് എൻജിനിയർ കെ.കെ. ബിനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. ജുബീഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുധ കാവുങ്കൽപൊയിൽ, സുധ.എം നൂൺമീൽ ഓഫീസർ എ. അനിൽകുമാർ,ഹെഡ്മാസ്റ്റർ എം.ജി. ബൽരാജ് , പി.ടി.എ പ്രസിഡണ്ട് എ.ഹരിദാസ്, അനിൽ പറമ്പത്ത്, എം.കെ. വേലായുധൻ, പ്രിയ ഒരുവമ്മൽ, മധു കിഴക്കയിൽ , കോൺട്രാക്ടർ എ. സിദ്ദിഖ് എന്നിവർ പ്രസംഗിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe