അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലെത്തിക്കും. ഉച്ചക്ക് മൂന്ന് മുതൽ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ പൊതുദർശനം നടക്കും. വൈകീട്ട് അഞ്ചിന് തിരുവനന്തപുരം സെന്റ് ജോർജ് കത്തീഡ്രലിലും ആറിന് ഇന്ദിര ഭവനിലും പൊതുദർശനം ഉണ്ടാകും. തുടർന്ന് രാത്രി പുതുപ്പള്ളി ഹൗസിലെത്തിക്കും.
ബുധനാഴ്ച രാവിലെ ഏഴിന് തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് വിലാപയാത്ര ആരംഭിക്കും. വൈകീട്ട് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് ശേഷം രാത്രി പുതുപ്പള്ളിയിലെ കുടുംബ വീട്ടിലെത്തിക്കും. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ പുതുപ്പള്ളി പള്ളി സെമിത്തേരിയിലാണ് സംസ്കാരം.
സമയക്രമം:
ചൊവ്വ ഉച്ചക്ക് 2.00
ബംഗളൂരുവിൽനിന്ന് ഭൗതികശരീരം തിരുവനന്തപുരത്തെ വസതിയായ പുതുപ്പള്ളി ഹൗസിലെത്തിക്കും
വൈകീട്ട് 3.00
സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ പൊതുദർശനം
വൈകീട്ട് 5.00
തിരുവനന്തപുരം സെന്റ് ജോർജ് കത്തീഡ്രലിൽ പൊതുദർശനം
വൈകീട്ട് 6.00
ഇന്ദിരാ ഭവനിൽ പൊതുദർശനം
രാത്രി പുതുപ്പള്ളി ഹൗസിൽ തിരിച്ചെത്തിക്കും
ബുധൻ രാവിലെ 7.00
തിരുവനന്തപുരത്ത്നിന്ന് കോട്ടയത്തേക്ക് വിലാപയാത്ര
വൈകീട്ട് 5.00
കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനം
രാത്രി പുതുപ്പള്ളിയിലെ കുടുംബവീട്ടിലെത്തിക്കും
വ്യാഴം ഉച്ചക്ക് 2.00
പുതുപ്പള്ളി പള്ളി സെമിത്തേരിയിൽ സംസ്കാരം.