അങ്കണവാടി നിയമനം, ദേശീയപാത വെള്ളക്കെട്ട്; പയ്യോളി നഗരസഭ കൗൺസിൽ എൽഡിഎഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചു- വീഡിയോ

news image
Jul 18, 2024, 2:47 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി നഗരസഭയിൽ ഒഴിവു വന്ന അങ്കണവാടികളിലെ നിയമനവുമായി ബന്ധപ്പെട്ട് യുഡിഎഫ് നടത്തിയ സ്വജന പക്ഷപാതപരമായ നിയമനത്തിൽ പ്രതിഷേധിച്ചും, ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിൽ നഗരസഭ കാണിച്ച നിരുത്തരവാദപരമായ നിലപാടിൽ പ്രതിഷേധിച്ചും ബുധനാഴ്ച വിളിച്ചു ചേർത്ത നഗരസഭ കൗൺസിൽ യോഗത്തിൽ നിന്നും എൽഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോക്ക് നടത്തി.  കോൺഗ്രസ് ലീഗ് നേതാക്കളുടെ ബന്ധുക്കൾക്കും സ്വന്തക്കാർക്കും ഒഴിവുവന്ന തസ്തികകൾ യുഡിഎഫ് വീതിച്ചെടുക്കുകയായിരുന്നു.

 

വ്യാഴംവൈകിട്ട് 2.30 ന് കൗൺസിൽ യോഗം തുടങ്ങിയതോടെ എൽഡിഎഫ് അംഗം ടി അരവിന്ദാക്ഷൻ അങ്കണവാടി നിയമ പ്രശ്നത്തിൽ യുഡിഎഫ് സ്വീകരിച്ച സ്വജന പക്ഷപാതപരമായ നിലപാടിനെ സംബന്ധിച്ച് ചോദ്യം ഉന്നയിച്ചതോടെ കൗൺസിൽ യോഗത്തിൽ ചൂടേറിയ ചർച്ചയ്ക്ക് വേദിയൊരുങ്ങി. കൗൺസിലർമാരായ സി മനോജ് കുമാറും, ആതിരയും സ്വന്തക്കാരെ നിയമിച്ചതിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചു. തുടർന്ന് സംസാരിച്ച സഭാ നേതാവ് കൂടിയായ ടി ചന്തു ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിലും യാത്രാദുരിതം പരിഹരിക്കുന്നതിലും നഗരസഭ പൂർണമായും പരാജയപ്പെട്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ കൗൺസിൽ യോഗം എൽഡിഎഫ് അംഗങ്ങൾ ബഹിഷ്കരിക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നഗരസഭയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി എൽഡിഎഫ് അംഗങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങിപോക്കു നടത്തി നഗരസഭാ കവാടത്തിൽ ധർണയിരുന്നു.

ആർജെഡി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അംഗം കെ വി ചന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ചെറിയ വി സുരേഷ് ബാബു അധ്യക്ഷനായി. സിപിഐ നേതാവ് കെ ശശിധരൻ, സിപിഎം പയ്യോളി സൗത്ത് ലോക്കൽ കമ്മിറ്റി അംഗം കെ കെ പ്രേമൻ, കൗൺസിലർ രേഖ മുല്ലക്കുനി എന്നിവർ സംസാരിച്ചു. കൗൺസിലർ ടി അരവിന്ദ് ആക്ഷൻ സ്വാഗതവും സഭാ നേതാവ് ടി ചന്തു നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe