സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകം; കോഴിക്കോട് സ്വദേശികളായ ദമ്പതികൾക്ക് നഷ്ടമായത് 26 ലക്ഷം രൂപ, വാഹന ചലാന്റെ പേരിലും വ്യാപക തട്ടിപ്പ്

news image
Nov 19, 2026, 11:35 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകം. ഓൺലൈൻ ട്രേഡിങ് ആപ്പിൽ പണം നിക്ഷേപിച്ച കോഴിക്കോട് സ്വദേശികളായ ദമ്പതികൾക്ക് 26 ലക്ഷം രൂപ നഷ്ടമായി. പ്രമുഖ ബാങ്കിന്റെ കസ്റ്റമർ കെയറിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളം കണയന്നൂരിൽ വയോധികന്റെ ഒരു ലക്ഷം രൂപ തട്ടിയെടുത്തു. വാഹന ചലാന്റെ പേരിലും വ്യാപക തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ട്രേഡിങ് വഴി ഉയർന്ന ലാഭവിഹതം വാഗ്ദാനം ചെയ്താണ് കോഴിക്കോട് ഉണ്ണികുളം സ്വദേശികളായ ദമ്പതികളുടെ 26 ലക്ഷം രൂപ സൈബർ സംഘം തട്ടിയത്. ഫേസ്ബുക്ക് വഴി ഷെയർ ട്രേഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ദമ്പതികൾ പല തവണയായി പണം നിക്ഷേപിക്കുകയായിരുന്നു.

ലാഭവിഹിതം ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായതെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിൽ ബാലുശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൊച്ചിയിൽ പ്രമുഖ ബാങ്കിന്റെ കസ്റ്റമർ കെയറിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികനിൽ നിന്നും ഒരു ലക്ഷത്തോളം രൂപയാണ് തട്ടിയത്. കണയന്നൂർ സ്വദേശി ബാലരാജ പണിക്കർക്കാണ് രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 1.18 ലക്ഷം രൂപ നഷ്‌ടമായത്. ഗൂഗിളിൽ ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പർ തിരഞ്ഞ ബാലാരാജ പണിക്കർക്ക് തട്ടിപ്പ് സംഘം അപ്ലോഡ് ചെയ്ത വ്യാജ നമ്പറാണ് ലഭിച്ചത്. ഇതിൽ ബന്ധപ്പെട്ടതോടെ 81കാരന്റെ ബാങ്ക് അക്കൗണ്ട് വിവരം തട്ടിപ്പുകാർ ചോദിച്ചറിഞ്ഞു. പിന്നാലെ പണം നഷ്ടമാവുകയായിരുന്നു.

വാഹന ചലാന്റെ പേരിലുള്ള സൈബർ തട്ടിപ്പും സംസ്ഥാനത്ത് വ്യാപകമാണ്. ഇലക്ട്രിക് സ്കൂട്ടറിന് ഫൈൻ എന്ന പേരിൽ വന്ന സന്ദേശത്തിൽ ക്ലിക്ക് ചെയ്തതോടെ കോഴിക്കോട് നല്ലളം സ്വദേശിയായ യുവതിക്ക് ഒരുലക്ഷത്തിലധികം രൂപ നഷ്ടമായി. സമാനമായി നല്ലളം സ്വദേശിയുടെ 30000 രൂപയും നഷ്ടമായിട്ടുണ്ട്. രണ്ട് കേസുകളിലും പൊലീസ് അന്വേഷണം തുടങ്ങി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe