വെർച്വൽ ക്യൂ, സ്പോട് ബുക്കിങ് ഇല്ലാതെയും ശബരിമലയിലേക്ക് തീർത്ഥാടക പ്രവാഹം

news image
Nov 19, 2026, 6:57 am GMT+0000 payyolionline.in

പത്തനംതിട്ട : ശബരിമല ദർശനത്തിനു മുൻകൂട്ടിയുള്ള വെർച്വൽ ക്യൂ ബുക്കിങ്, സ്പോട് ബുക്കിങ് എന്നിവയിൽ ഏതെങ്കിലുമൊന്നു നിർബന്ധമാണെങ്കിലും ഇവയില്ലാതെയും തീർഥാടകരെത്തുന്നു. നിലയ്ക്കൽ – പമ്പ പാത വഴി 60,000 ഭക്തർക്കാണ് ഒരു ദിവസം വെർച്വൽ ക്യൂ സൗകര്യം നൽകുന്നത്. എരുമേലി കാനനപാത വഴിയും വണ്ടിപ്പെരിയാർ – സത്രം പാത വഴിയും ദിവസം 3000 ഭക്തർക്കു വീതം ഓൺലൈൻ ടിക്കറ്റ് ലഭിക്കും. ബുക്ക് ചെയ്ത സമയത്തു തന്നെ തീർഥാടകർ എത്തണമെന്നും കർശന നിർദേശമുണ്ട്.

നിലയ്ക്കലിൽ ദിവസം 10,000 ഭക്തർക്കു സ്പോട് ബുക്കിങ് നൽകും. എരുമേലിയിലും വണ്ടിപ്പെരിയാർ സത്രത്തിലും ദിവസം 2000 വീതം ഭക്തർക്കും സ്പോട് ബുക്കിങ്ങിലൂടെ പ്രവേശനം നൽകുന്നുണ്ട്. ഇതിനായി ആധാർ കാർഡോ കോപ്പിയോ കൊണ്ടുവരണം. നിലവിലെ സാഹചര്യത്തിൽ എല്ലാവർക്കും സ്പോട് ബുക്കിങ് നൽകി കടത്തിവിടുന്നുണ്ട്. വെർച്വൽ ക്യു ബുക്ക് ചെയ്ത എല്ലാവരും ദർശനത്തിന് എത്തുന്നുമില്ല. എങ്കിലും 30 വരെ വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി.

രാവിലെ 10.30 വരെയാണു സ്പോട് ബുക്കിങ് കൗണ്ടർ പ്രവർത്തിക്കുക. സ്പോട് ബുക്കിങ് ലഭിച്ചില്ലെങ്കിൽ നിലയ്ക്കലിലോ മറ്റോ വിരിവച്ച് അടുത്ത ദിവസം സ്പോട് ബുക്കിങ് ചെയ്തു മല കയറേണ്ടി വരും.

ശബരിമലയിൽ ഇന്ന്
നടതുറക്കൽ– 3.00
അഭിഷേകം– 3.30 മുതൽ 11.00 വരെ‌
കളഭാഭിഷേകം – 12.00
ഉച്ചപൂജ – 12.30
നട അടയ്ക്കൽ – 1.00
വൈകിട്ട് നടതുറക്കൽ – 3.00
പുഷ്പാഭിഷേകം – 7.00
ഹരിവരാസനം – 10.50
നട അടയ്ക്കൽ – 11.00

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe