ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിദർശ വിനോദിന് സർക്കാർ ജോലി; കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമനം

news image
Nov 19, 2026, 3:01 am GMT+0000 payyolionline.in

കോഴിക്കോട്: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട വെള്ളി മെഡലുകൾ നേടി രാജ്യത്തിനും കേരളത്തിനും അഭിമാനമായ വിദർശ കെ. വിനോദിന് സർക്കാർ ജോലി. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് നിയമനം നൽകിയിരിക്കുന്നത്. നിയമന ഉത്തരവ് നാളെ രാവിലെ ഒമ്പത് മണിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് കൈമാറും.

​കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ വിദർശ, ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതാ താരമെന്ന ചരിത്രനേട്ടമാണ് സ്വന്തമാക്കിയിരുന്നത്. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ടീം ഇനത്തിലുമാണ് താരം ഇന്ത്യക്കായി വെള്ളി മെഡലുകൾ കരസ്ഥമാക്കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe