എൽ പി എസ് ടി സമരം തീർക്കാൻ സർക്കാർ; ആരോഗ്യനില വീണ്ടെടുത്ത ശേഷം വളർമതിയുമായി ചർച്ച നടത്തും

news image
Nov 17, 2026, 4:07 am GMT+0000 payyolionline.in

തിരുവനന്തപുരം:എൽ പി എസ് ടി  റാങ്ക് ഹോൾഡർ സമരസമിതി കൺവീനർ വളർമതി ആരോഗ്യനില വീണ്ടെടുത്തതിനുശേഷം ചർച്ചയിലേക്ക് കടക്കാൻ സർക്കാർ. 23 ദിവസമായി നിരാഹാരം തുടർന്ന വളർമതി വെള്ളം കുടിച്ചു തുടങ്ങിയിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ആരോഗ്യ നില മെച്ചപ്പെടുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീനുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്നതിനാണ് വളർമതി ജലപാനം ആരംഭിച്ചത്.

ചർച്ചയിലൂടെ മുന്നോട്ടുവെച്ച ആവശ്യത്തിൽ പരിഹാരമായതിനുശേഷം മാത്രമേ വളർമതി നിരാഹാരം അവസാനിപ്പിക്കുകയുള്ളൂ. മറ്റൊരു റാങ്ക് ഹോൾഡറായ ജയകൃഷ്ണന്റെ നിരാഹാരം ആറാം ദിവസത്തിലേക്കും കടന്നു. റാങ്ക് ഹോൾഡർമാർക്ക് പിന്തുണയായി സിജെപിയുടെ റിലേ നിരാഹാര സമരവും നടക്കുന്നുണ്ട്. സെക്രട്ടേറിയറ്റിന് മുന്നിലെ എൽപിഎസ്ടി റാങ്ക് ഹോൾഡർമാരുടെ അനിശ്ചിതകാല സമരം 135-ാം ദിവസത്തിലേക്ക് കടക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe