വിദേശത്ത് പോകാൻ അനുമതി തേടി ടോമിൻ ജെ തച്ചങ്കരി; വാദങ്ങളിൽ വൈരുദ്ധ്യമുണ്ട്, അസുഖം എന്താണെന്ന് അറിയട്ടെയെന്ന് ഹൈക്കോടതി

news image
Nov 12, 2026, 10:57 am GMT+0000 payyolionline.in

കൊച്ചി: മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരെ വീണ്ടും ഹൈക്കോടതി. വിദേശത്ത് പോകാൻ അനുമതി തേടിയ ടോമിൻ ജെ തച്ചങ്കരിയുടെ വാദങ്ങളിൽ വൈരുദ്ധ്യമുണ്ട് എന്നാവർത്തിച്ച് ഹൈക്കോടതി.ജാമ്യാപേക്ഷയിലും ഇളവ് തേടിയ അപേക്ഷയിലും രണ്ട് വാദം. വിമർശനത്തിന് പിന്നാലെ ടോമിൻ ജെ തച്ചങ്കരി ഹർജി പിൻവലിക്കാൻ അനുമതി തേടി.ടോമിൻ ജെ തച്ചങ്കരി ജയിൽ കണ്ടത് ഡിജിപിയായിരുന്നപ്പോൾ മാത്രം.

സെല്ലിൽ കഴിയാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ ഗൂഡാലോചനയുണ്ടോയെന്ന് അറിയണം.മെഡിക്കൽ ബോർഡ് ടോമിൻ ജെ തച്ചങ്കരിയെ പരിശോധിക്കണം. വിദഗ്ധ സമിതി നിർദ്ദേശം അനുസരിച്ച് തീരുമാനിക്കാം. അസുഖം എന്താണെന്ന് ആദ്യം അറിയട്ടെയെന്നും ഹൈക്കോടതി പറഞ്ഞു. ശ്വാസം മുട്ട് ആയിരുന്നു എന്ന് തച്ചെങ്കിരി മറുപടി നൽകി. എന്നിട്ടാണോ ദുബായിൽ പോകുന്നത് എന്ന് കോടതി ചോദിച്ചു. അയാൾ ജയിലിൽ കിടന്നിട്ടില്ല. ഡിജിപി ആയിരുന്നപ്പോഴാണ് ജയിൽ കണ്ടത് എന്നും കോടതിയുടെ പരിഹാസം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe