യുവ ഡോക്ടർക്കെതിരായ ബലാത്സംഗ കേസ്; ബലാത്സംഗ ആരോപണം കെട്ടിച്ചമച്ചതെന്ന് ഡോ ജോൺസൺ കെ വർഗീസ്, ‘പരാതിക്കാരിയുമായി നല്ല സൗഹൃദം’

news image
Nov 9, 2026, 8:14 am GMT+0000 payyolionline.in

കൊച്ചി: യുവ ഡോക്ടർക്കെതിരായ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യഹർജി നൽകി ഡോ ജോൺസൺ കെ വർഗീസ്. പരാതിക്കാരിയുടെ കുടുംബ ഡോക്ടർ ആണ് താനെന്നും ദീർഘകാലമായി തനിക്ക് കീഴിൽ ചികിത്സ നടത്തുന്നുണ്ടെന്നും ഡോ ജോൺസൺ കെ വർഗീസ് പറയുന്നു. ബലാത്സംഗ ആരോപണം കെട്ടിച്ചമച്ചതാണ്. പരാതിക്കാരിയുമായി നല്ല സൗഹൃദമെന്നും ഡോക്ടർ മുൻകൂർ ജാമ്യഹർജിയിൽ പറയുന്നു. ബന്ധുവായ നടിയക്കെതിരെയും ഡോക്ടർ ആരോപണം ഉന്നയിക്കുന്നുണ്ട്.

പരാതിക്കാരിയുടെ ബന്ധുവായ നടി പണം തട്ടാൻ ശ്രമിച്ചു. കടവന്ത്രയിലെ ഫ്ലാറ്റിൽ കെട്ടിയിട്ടും നഗ്നനാക്കിയും വീഡിയോ ചിത്രീകരിച്ചു. മൂന്ന് കോടി രൂപ തരാനാണ് ആവശ്യപ്പെട്ടത്. നടി തന്നോട് പണം ആവശ്യപ്പെടുന്ന വാട്സ് അപ്പ് ചാറ്റ് ഉണ്ടെന്നും മർദ്ദനത്തിന് പരാതി നൽകിയ വിരോധമാണ് ബലാത്സംഗ കേസിന് പിന്നിലെന്നും ഡോക്ടർ പറയുന്നു. അതേസമയം, കേസടുത്തതിന് പിന്നാലെ ഡോക്ടർ ഒളിവിലാണ്. ഇയാൾ വിദേശത്തേക്ക് കടന്നതായാണ് പൊലീസിൻ്റെ സംശയം. പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe