പാലക്കാട്: പാലക്കാട് മുതലമട സിപിഎം എൽസി ഓഫീസിൽ മദ്യപാനം. എൽസി സെക്രട്ടറിയുടെ നേതൃത്വത്തിൽ പാർട്ടി ഓഫീസിൽ മദ്യപിക്കുന്നത് പ്രവർത്തകർ പിടികൂടി. സെക്രട്ടറി ബ്രിജേഷിൻ്റെ നേതൃത്വത്തിലായിരുന്നു മദ്യപാനം. ചോദ്യം ചെയ്തപ്പോൾ ലോക്കൽ സെക്രട്ടറി പ്രവർത്തകരെ പിടിച്ച് ഉന്തുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ ബ്രിജേഷിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ നേതൃത്വത്തിന് പരാതി നൽകി. തുടർന്ന് ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേരെ സസ്പെൻറ് ചെയ്തു. പാലക്കാട് മുതലമട ലോക്കൽ സെക്രട്ടറി ബ്രിജേഷ്, പാർട്ടി പ്രവർത്തകരായ സൂര്യപ്രകാശ്, റഷീദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പാർട്ടി ഓഫീസിൽ ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ സഹിതം പുറത്തുവന്നതിന് പിന്നാലെയാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ചെന്താമരാക്ഷൻ ബ്രിജേഷിനെയും രണ്ട് പാർട്ടി പ്രവർത്തകരെയും സസ്പെൻഡ് ചെയ്തത്.
മുതലമട സിപിഎം എൽസി ഓഫീസിൽ മദ്യപാനം; മൂന്ന് പേർക്ക് സസ്പെൻഷൻ
Nov 8, 2026, 9:37 am GMT+0000
payyolionline.in
17കാരൻ്റെ ജാമ്യം റദ്ദാക്കണം; ചേരാനല്ലൂർ അപകടത്തിൽ ജയബാലകൃഷ്ണന്റെ കുടുംബം ഹൈക് ..
യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ അൻസാരി ഉൾപ്പെട്ട കേസിലെ വഴിത്തിരിവ്, വിശദമായ അന് ..
