ഗ്യാനേഷ് കുമാർ രാജിവെക്കണം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മേപ്പയ്യൂരിൽ മുസ്ലിം ലീഗ് നൈറ്റ് മാർച്ച്

news image
Nov 5, 2026, 4:33 am GMT+0000 payyolionline.in

മേപ്പയ്യൂർ: മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലും ഉയരുന്ന ജനകീയ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. മേപ്പയ്യൂർ സലഫി പരിസരത്ത് സംസ്ഥാന കൗൺസിലർ എ.വി അബ്ദുള്ള ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് മേപ്പയ്യൂർ ടൗണിൽ നടന്ന ചടങ്ങ് ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. ടി.എം.അബ്ദുള്ള ചടങ്ങിൽ അധ്യക്ഷനായി.കെ.ടി അബ്ദുറഹിമാൻ, എൻ.അഹമ്മദ്, എം.എം അഷറഫ്, കെ.എം.എ അസീസ്, മുഹമ്മദ് ചാവട്ട്, കെ.എം.കുഞ്ഞമ്മത് മദനി, കീപ്പോട്ട് അമ്മത്, അബ്ദുറഹിമാൻ ഇല്ലത്ത്, മുജീബ് കോമത്ത്, ടി.കെ അബ്ദുറഹിമാൻ, ഷർമിന കോമത്ത്, ഷാഹിദ് മേപ്പാട്ട് എന്നിവർ സംസാരിച്ചു. ഐ.ടി അബ്ദുസലാം, കീപ്പോട്ട് പി.മൊയ്തി,മുഹമ്മദ് എരവത്ത്, കെ.പി.മൊയ്തീൻ, അൻവർ കുന്നങ്ങാത്ത്, വി.പി.ജാഫർ, അജിനാസ് കാരയിൽ, നിസാർ മേപ്പയ്യൂർ, സറീന ഒളോറ, അഷീദ നടുകാട്ടിൽ, വി.വി നസ്റുദീൻ, മുഹമ്മദ് ഷാദി എന്നിവർ മാർച്ചിന് നേതൃത്വം നൽകി

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe