പയ്യോളിയിൽ കടലിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

news image
Nov 5, 2026, 1:45 am GMT+0000 payyolionline.in

​പയ്യോളി: സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ ചുഴിയിലും അടിയൊഴുക്കിലും പെട്ട് യുവാവ്  മരിച്ചു. പയ്യോളി ക്രിസ്ത്യൻ പള്ളിക്ക് സമീപം എള്ളുവളപ്പിൽ പരേതനായ ജയന്റെയും അനിതയുടെയും മകൻ അനൽ (19) ആണ് മരിച്ചത്.

​ഇന്നലെ വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. രണ്ട് സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ അനൽ ചുഴിയിൽപെട്ട് കാണാതാവുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് പ്രദേശത്തെ നീന്തലറിയാവുന്ന യുവാക്കളെത്തിയാണ് നീന്തിച്ചെന്ന് അനലിനെ കരയിലെത്തിച്ചത്. എന്നാൽ, ഇതിനകം മരണം സംഭവിച്ചിരുന്നു.

​തുടർന്ന് പയ്യോളിയിലെ സ്വകാര്യാശുപത്രിയിലെത്തിച്ച മൃതദേഹം പോലീസിന്റെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരൻ: അമൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe