കാലടി സർവകലാശാല വിദ്യാർത്ഥികളുടെ സസ്പെൻഷൻ: ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും; അടിയന്തരവാദം ആവശ്യപ്പെട്ടെങ്കിലും അം​ഗീകരിച്ചില്ല

news image
Nov 4, 2026, 9:58 am GMT+0000 payyolionline.in

ദില്ലി: കാലടി സർവകലാശാല വിദ്യാർത്ഥികളുടെ ഹർജിയിൽ ഇന്ന് അടിയന്തരവാദമില്ല. ഹർജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഇന്ന് പരീക്ഷ തുടങ്ങുകയാണെന്നും അടിയന്തരമായി കേസ് പരിഗണിക്കണമെന്നും വിദ്യാർത്ഥികൾക്കായി അഭിഭാഷകരായ ദേവവ്രത്, കെ ആർ സുഭാഷ് ചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു. എന്നാൽ, നാളെ കേൾക്കാമെന്ന് കോടതി അറിയിച്ചു. വിദ്യാർത്ഥികൾ അവകാശപ്പെടുന്ന യോഗ്യതകൾ ഉണ്ടെങ്കിൽ വീണ്ടും പരീക്ഷ നടത്താൻ നിർദേശിക്കും എന്നും സുപ്രീംകോടതി വ്യക്തമാക്കി.

സർവ്വകലാശാല സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിലും വൻ തിരിച്ചടിയായിരുന്നു ഉണ്ടായത്. പരീക്ഷയെഴുതാൻ അനുവദിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തവ് ഹൈക്കോടതി ഡിവഷൻ ബെ‍ഞ്ച് റദ്ദാക്കി. ചട്ടവിരുദ്ധമായി തീരുമാനമെടുക്കാൻ വാഴ്സിറ്റിയോട് നിർദേശിക്കാൻ കോടതികൾക്ക് ആവില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. കോടതി നടപടി മനുഷ്യത്വ രഹിതമെന്നായിരുന്നു വിദ്യാർത്ഥികളുടെ പ്രതികരണം. വിസി സിസ തോമസിനെതിരായ പ്രതിഷേധത്തിൻറെ പേരിൽ സസ്പെൻഷനിലായ 10 എസ്എഫ്ഐ പ്രവർത്തകരെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധം എന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അടങ്ങിയ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe