കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഉറങ്ങിപ്പോയ യുവതിയുടെ വിലകൂടിയ ഐഫോൺ കവർന്നു; പ്രതി പിടിയിൽ

news image
Oct 31, 2026, 7:00 am GMT+0000 payyolionline.in

കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ ഉറങ്ങിപ്പോയ യുവതിയുടെ ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഐഫോൺ കവർന്ന യുവാവിനെ കോഴിക്കോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തൃപ്പങ്ങോട് ചമ്രവട്ടം സ്വദേശി മുഹമ്മദ് റാഫി (44) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം പുലർച്ചെ തിരൂരിലേക്ക് പോകാനായി ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ ക്ലോക്ക് റൂമിന് മുൻവശത്തുള്ള ബെഞ്ചിൽ ഇരിക്കുകയായിരുന്ന യുവതിയുടെ ഫോണാണ് ഇയാൾ കവർന്നത്. കാത്തിരിപ്പിനിടെ യുവതി ഉറങ്ങിപ്പോയ സമയം നോക്കി ബെഞ്ചിൽ വെച്ചിരുന്ന 1.5 ലക്ഷം രൂപ വിലവരുന്ന ‘ആപ്പിൾ 16 പ്രോ മാക്സ്’ മോഡൽ ഫോൺ പ്രതി തട്ടിയെടുക്കുകയായിരുന്നു. ഫോൺ നഷ്ടപ്പെട്ടതായി മനസ്സിലാക്കിയ യുവതി ഉടൻ തന്നെ റെയിൽവേ പൊലീസിൽ പരാതി നൽകി. തുടർന്ന് റെയിൽവേ പൊലീസ് എസ്.ഐ. അനിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe