പയ്യോളി : സാംബവ സമുദായത്തിന് അർഹമായ പരിഗണന നൽകാൻ സർക്കാർ തയ്യാറാവണമെന്ന് എസ്. സി. മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വി.സി.ബിനീഷ് ആവശ്യപ്പെട്ടു.സ്വന്തമായി വീടില്ലാത്ത നിരവധി കുടുംബങ്ങളാണ് ഇന്നും സമുദായത്തിൽ ഉള്ളത്.അവരുടെ പരമ്പരാഗത സ്വയം തൊഴിലിനെ സംരക്ഷിക്കാൻ ആവശ്യമായിട്ടുള്ള നടപടി സ്വീകരിക്കാനും സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സാംബവ സമുദായത്തിലെ സാമൂഹ്യ പരിഷ്കർത്താവായിരുന്ന കാവാരിക്കുളം കണ്ഠൻ കുമാരൻ്റെ ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് സി മോർച്ച പയ്യോളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് ശ്രീന രജിലേഷ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. എസ്. സി മോർച്ച ജില്ലാ ജനറൽ .സെക്രട്ടറി നിരയിൽ ഗോപാലൻ ,ബി ജെ പി മണ്ഡലം പ്രസിഡണ്ട് ശ്രീഹരി മാസ്റ്റർ ,പി.വി. ശിവപ്രകാശ് , കുറ്റിയിൽ പ്രേമൻ തുടങ്ങിയവർ സംസാരിച്ചു . സെക്രട്ടറി ഷീജ മനോജ് സ്വാഗതവും പി കെ പ്രദീപ്കുമാർ നന്ദിയും പറഞ്ഞു.
