ദേശീയപാത വികസനം: കച്ചവടക്കാർക്കും തൊഴിലാളികൾക്കും പ്രഖ്യാപിച്ച നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണം; വ്യാപാരി വ്യവസായി ഏകോപന സമിതി

news image
Oct 25, 2026, 11:46 am GMT+0000 payyolionline.in

കൊയിലാണ്ടി: ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് കട നഷ്ടപ്പെട്ടവർക്കും തൊഴിലാളികൾക്കും കേരള സർക്കാർ ഉറപ്പു നൽകിയ നഷ്ടപരിഹാരം നൽകണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി നിയോജക മണ്ഡലം പ്രവർത്തകസമിതി ആവശ്യപ്പെട്ടു.

കട നഷ്ടപ്പെട്ട കച്ചവടക്കാരന് രണ്ട് ലക്ഷം രൂപയും തൊഴിലാളികൾക്ക് 36,000 രൂപയും വീതം നഷ്ടപരിഹാരം നൽകുമെന്നായിരുന്നു സർക്കാറിന്റെ ഉറപ്പ്. എന്നാൽ നാളിതുവരെയായിട്ടും ഈ വാഗ്ദാനം നടപ്പിലാക്കിയിട്ടില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.

​ഉപജീവനം നഷ്ടപ്പെട്ട് ശോചനീയമായ അവസ്ഥയിലാണ് കച്ചവടക്കാരും തൊഴിലാളികളും കഴിയുന്നത്. പ്രഖ്യാപിച്ച സഹായം ലഭിച്ചാൽ ഏതെങ്കിലും സ്വയംതൊഴിൽ കണ്ടെത്തി ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഇവർക്ക് സാധിക്കും. അതിനാൽ വിഷയം ഉടനടി പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

​യോഗം ജില്ലാ വൈസ് പ്രസിഡന്റ് മണിയോത്ത് മൂസ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി. വിനോദൻ, നിയോജകമണ്ഡലം പ്രസിഡന്റ് കെ.എം. രാജീവൻ, ജനറൽ സെക്രട്ടറി സനീർ വില്ലങ്കണ്ടി, ബാലകൃഷ്ണൻ അരങ്ങിൽ, ഫൈസൽ പയ്യോളി, സുകുമാരൻ തിക്കോടി, സഹീർ ഗാലക്‌സി, സൗമിനി മോഹൻദാസ്, ടി.പി. ഇസ്മായിൽ, ഷിജിത് പൂക്കാട്, റിയാസ് അബൂബക്കർ, സത്യൻ കൊല്ലം, റഷീദ് മൂടാടി, പി.സി. ഷാജി, ജെസ്ന എന്നിവർ സംസാരിച്ചു..

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe