സുഹൃത്തിന്റെ വീട്ടിൽ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, ശരീരത്തിൽ മുറിവിന്റെയും ചതവിന്റെയും പാടുകൾ, പോസ്റ്റ്മോർട്ടം റിപ്പോർട്ട്

news image
Oct 23, 2026, 11:24 am GMT+0000 payyolionline.in

പാലക്കാട്: യുവാവിനെ സുഹൃത്തിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുതലമട മാമ്പള്ളത്ത്‌ വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. മുതലമട ആട്ടയാംപതി പരുത്തിക്കാട്ടിൽ രാജന്റെയും കവിതയുടെയും മകൻ രമേഷിന്റെ മൃതദേഹമാണ് സുഹൃത്ത്‌ ഷിജുവിന്റെ വീട്ടിലെ മുൻവശത്ത് കണ്ടത്. മൃതദേഹത്തിൽ നിറയെ മുറിവുകളും ചതവുകളും ഉണ്ടായിരുന്നതായും ചെവിയിൽ നിന്നും രക്തം വാർന്ന നിലയിലായിരുന്നുവെന്നും പരാതിയിലുണ്ട്. തലയടിച്ചു വീണതാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് യുവാവ് അമിതമായി മദ്യപിച്ചിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe