യുവതിയെ സ്റ്റോപ്പിൽ ഇറക്കാതെ വഴിയിലിറക്കിവിട്ട സംഭവം: ‘കൃതിക’ ബസ് തടയാൻ നാട്ടുകാർ

news image
Oct 23, 2026, 3:22 am GMT+0000 payyolionline.in

പയ്യോളി: യുവതിയോട് ബസ് ജീവനക്കാർ ചെയ്തഅനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കൃത്യമായ ബസ് സ്റ്റോപ്പിൽ ഇറക്കാതെ, തിക്കോടി പഞ്ചായത്ത് ബസാറിൽ വെച്ച് യുവതിയെ ഇറക്കിവിട്ട ജീവനക്കാരുടെ നടപടിയിലാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

​സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് (23/10/2026) ‘കൃതിക’ ബസ് തടയുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി. സമരത്തിന്റെ ഭാഗമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും ‘കൃതിക’ ബസിലെ യാത്ര പരമാവധി ഒഴിവാക്കണമെന്നും നാട്ടുകാരും സംഘാടകരും അഭ്യർത്ഥിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe