കൊയിലാണ്ടി: രണ്ട് ദിവസങ്ങളിലായി കൊയിലാണ്ടി മാപ്പിള ഹയർ സെക്കൻ്ററി സ്കൂളിലെ മൂന്ന് വേദികളിലായി നടന്ന കൊയിലാണ്ടി മണ്ഡലം മദ്റസ സർഗമേള സമാപിച്ചു. ഇരുന്നൂറോളം വിദ്യാർത്ഥികൾ മാറ്റുരച്ച സർഗമേളയിൽ ഇർഷാദ് അറബിക് സ്കൂൾ കൊയിലാണ്ടി ഓവറോൾ ചാമ്പ്യന്മാരായി. കൊല്ലം സലഫി മദ്റസ രണ്ടാം സ്ഥാനവും ദഅവ മദ്റസ കൊയിലാണ്ടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വാർഡ് കൗൺസിലർ കെ.എം. ഷമീം സർഗമേള ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ വി.എം. ഹംസ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൺവീനർ റാഷിദ് സ്വാഗതം ആശംസിച്ചു. കെ.എൻ.എം. മണ്ഡലം പ്രസിഡൻ്റ് ഫസൽ മാസ്റ്റർ, സെക്രട്ടറി ടി.വി. അബ്ദുൽ ഖാദർ, ടി.പി. ഇസ്മാഈൽ, മദ്റസ മുഫത്തിഷ് മുഹമ്മദ് മൗലവി കട്ടിപ്പാറ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിന് ജലീൽ സി. നന്ദി രേഖപ്പെടുത്തി.
