പയ്യോളി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേ ഷ്കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡൽഹി തെരുവീഥികളിൽ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥി – യുവജന വിഭാഗങ്ങളോട് ഐക്യപ്പെടണമെന്ന് പട്ടികജാതി ക്ഷേമസമിതി പയ്യോളി ഏരിയ കൺവൻഷൻ ആഹ്വാനം ചെയ്തു. പയ്യോളി എ കെ ജി മന്ദിരം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന കൺവൻഷൻ ജില്ലാ പ്രസിഡൻറ് സി.എം ബാബു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് കെ.സുകുമാരൻ അധ്യ ക്ഷനായി. ഏരിയ സെക്രട്ടറി കെ.ടി ലിഖേ ഷ് പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ ഷാജി തച്ചയിൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം പി. കെ രാജേഷ് സംസാരിച്ചു. കെ ടി ലിഖേഷ് സ്വാഗതവും കെ അനിത നന്ദിയും പറഞ്ഞു.ഭാരവാഹികളായി ടി കെ ഭാസ്ക്ക രൻ (പ്രസിഡൻ്റ്), കെ ടി ലിഖേഷ് ( സെക്രട്ട റി), കെ എം പ്രമോദ് കുമാർ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
വിദ്യാർത്ഥി-യുവജന പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി പട്ടികജാതി ക്ഷേമസമിതി
Oct 20, 2026, 2:46 am GMT+0000
payyolionline.in
രാജ്യവ്യാപക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം: ഒക്ടോബർ 21-ന് പയ്യോളിയിൽ ‘ജന്തർ മന്തർ ..
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
