പയ്യോളി: കേരള സർക്കാർ വനിതാ ശിശുവികസന വകുപ്പ് മേലടി ഐ.സി.ഡി.എസ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പോഷണ മസാചരണം 2026 പയ്യോളി നഗരസഭാതല ഉദ്ഘാടനം നഗരസഭാധ്യക്ഷ എൻ. സാഹിറ നിർവ്വഹിച്ചു. ചടങ്ങിൽ നഗരസഭാ ഉപാധ്യക്ഷൻ മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ചു. നഗരസഭയിലെ മുഴുവൻ അങ്കണവാടി അധ്യാപകരെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് സംഘടിപ്പിച്ച പോഷകാഹാര ഭക്ഷണമേളയും ക്വിസ് മത്സരവും പരിപാടിയുടെ ഭാഗമായി ശ്രദ്ധേയമായി.
സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ടി. സിന്ധു, പി. കുഞ്ഞാമു, പി.എം. ഹൈറുന്നിസ, നഗരസഭാ സെക്രട്ടറി എം. വിജില, ആയുർവേദ മെഡിക്കൽ ഓഫീസർ എൻ. രാജേഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ സുജല സ്വാഗതവും പുഷ്പലത ടീച്ചർ നന്ദിയും രേഖപ്പെടുത്തി.
