പയ്യോളി പേരാമ്പ്ര റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കണം; പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് വനിതാ കൺവെൻഷൻ

news image
Sep 24, 2026, 7:34 am GMT+0000 payyolionline.in

പയ്യോളി : പയ്യോളി-പേരാമ്പ്ര റൂട്ടിൽ കെഎസ്ആർടിസി ബസ് അനുവദിക്കണമെന്നും, പെൻഷൻ പരിഷ്കരണവും, ക്ഷാമാശ്വാസ കുടിശ്ശിക വിതരണവും എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് മേലടി ബ്ലോക്ക് വനിത കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

പെൻഷനേഴ്സ് ഭവനിൽ ചേർന്ന കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡണ്ട് രമണി ടീച്ചർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർപേഴ്സൺ വി. വനജ അധ്യക്ഷത വഹിച്ചു. ടി .സുമതി, റസിയ കണ്ണോത്ത്, എം നിർമല, എം.ടി ചന്ദ്രിക, എം.കെ കമല, കെ. വി സതി, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എ .കെ ജനാർദ്ദനൻ, സാംസ്കാരിക വേദി കൺവീനർ ഇബ്രാഹിം തിക്കോടി എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe