കോഴിക്കോട്: താമരശേരിയിൽ വിദ്യാർഥിക്ക് സ്കൂളിൽ നിന്നും പാമ്പുകടിയേറ്റു. ചാലക്കര ഗവ. യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി അഹിയാൻ മുഹമ്മദിനാണ് പാമ്പുകടിയേറ്റത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഗ്രൗണ്ടിൽ വച്ചാണ് കുട്ടിക്ക് പാമ്പുകടിയേറ്റതെന്നാണ് വിവരം. തുടർന്ന് അധ്യാപകർ കുട്ടിയെ താമരശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
