പയ്യോളി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനത്തിൽ നിന്ന് റെയിൽവേ അധികാരികൾ അടിയന്തരമായി പിന്മാറണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ യുവജനതാദളിന്റെ (RYJD) നേതൃത്വത്തിൽ പ്രതിഷേധ പരിപാടിയും ഒപ്പുശേഖരണവും സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി ആർ.വൈ.ജെ.ഡി ജില്ലാ സെക്രട്ടറി ലാൽ പ്രസാദ് ഉദ്ഘാടനം ചെയ്തു.
പാലക്കാട് ഡിവിഷന്റെ നിലവിലെ ഘടന നിലനിർത്തി മലബാർ മേഖലയിലെ രൂക്ഷമായ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്ര റെയിൽവേ മന്ത്രാലയവും സംസ്ഥാന സർക്കാരും അടിയന്തരമായി ഇടപെടണമെന്ന് ലാൽ പ്രസാദ് ആവശ്യപ്പെട്ടു.
അർജുൻ മഠത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊയിലാണ്ടി നഗരസഭാ കൗൺസിലർ സി.കെ. ജയദേവൻ, സി. വിനോദ്, ഷിജാസ് എരമംഗലം, പ്രജിലേഷ് മംഗലശ്ശേരി, നരേഷ് ടി.പി., ഭമിത്ത്, സുനി മലോൽ, രജീഷ് മാണിക്കോത്ത്, മുകുന്ദൻ മാസ്റ്റർ, അഭിനന്ദ് എന്നിവർ സംസാരിച്ചു.
