കന്നൂരിൽ വർക്ക്‌ഷോപ്പിന് തീപിടിച്ചു; മാരുതി എക്കോ വാൻ കത്തിനശിച്ചു

news image
Sep 22, 2026, 5:52 am GMT+0000 payyolionline.in

കൊയിലാണ്ടി: കന്നൂരിൽ പ്രവർത്തിക്കുന്ന (വർക്ക്‌ഷോപ്പിൽ  തീപിടിത്തം. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. അപകടത്തിൽ വർക്ക്‌ഷോപ്പിലുണ്ടായിരുന്ന ഒരു മാരുതി എക്കോ വാൻ പൂർണമായി കത്തിനശിച്ചു.

​വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കെയാണ് പെട്ടെന്ന് തീപടർന്നുപിടിച്ചത്. കാറിന് പുറമെ വർക്ക്‌ഷോപ്പിലുണ്ടായിരുന്ന ഉപകരണങ്ങളും മറ്റ് സാധനസാമഗ്രികളും കത്തിയമർന്നിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

​വിവരമറിഞ്ഞ് കൊയിലാണ്ടിയിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സംഘം മണിക്കൂറുകൾ പ്രയത്നിച്ചാണ് തീയണച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.എം. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.

​ഫയർഫോഴ്‌സ് സംഘത്തിൽ എസ്.എഫ്.ആർ.ഒ ബിജു കെ.പി., എഫ്.ആർ.ഒ-മാരായ രതീഷ് കെ.എൻ., ജിനീഷ് കുമാർ പി.കെ., നിധി പ്രസാദ് ഇ.എം., ലിനീഷ് എം., അനസ്, രജിലേഷ് സി.എം., സുജിത്ത് എസ്.പി., ഹോംഗാർഡുമാരായ പ്രതീഷ് ടി., സുധീഷ് സി.കെ., റിജേഷ് ആർ.ഐ. എന്നിവരുമുണ്ടായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe