പയ്യോളി: മണിയൂരിൽ കെ.എസ്.ഇ.ബി ജീപ്പിൽ കൊണ്ടുപോവുകയായിരുന്ന തോട്ടി തട്ടി കാൽനടയാത്രക്കാരിയായ വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചെല്ലട്ട് പൊയിൽ കാളാം പുതുക്കുടി ജാനകി (75) ക്കാണ് പരിക്കേറ്റത്.മണിയൂർ ഹൈസ്കൂളിന് സമീപം ഇന്ന് ഉച്ചക്ക് 12യോടെയാണ് സംഭവം. ലൈനുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനായി കെ.എസ്.ഇ.ബി ജീപ്പിൽ കൊണ്ടുപോവുകയായിരുന്ന ഇരുമ്പ് തോട്ടിയാണ് റോഡിലൂടെ നടന്നുപോവുകയായിരുന്ന ജാനകിയുടെ ദേഹത്ത് തട്ടിയത്.
അപകടത്തിൽ ജാനകിയുടെ വയറിനും കൈയ്ക്കും ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. അപകടം നടന്നയുടൻ തന്നെ ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണിയൂരിൽ കെ.എസ്.ഇ.ബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്
Sep 16, 2026, 10:52 am GMT+0000
payyolionline.in
കാലവർഷം പിൻവാങ്ങുന്നു; സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത, ..
തലശ്ശേരി സർക്കാർ ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി
