കൊയിലാണ്ടി: നഗരസഭയിലെ 34-ാം ഡിവിഷനിൽ ഉൾപ്പെട്ട കൊരയങ്ങാട് – പയറ്റുവളപ്പിൽ ഭാഗത്തേക്ക് പോകുന്ന മങ്കുണ്ടുംകര ഫുട്പാത്തിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധം ശക്തമാകുന്നു. വർഷങ്ങളായി തുടരുന്ന ദുരവസ്ഥ പരിഹരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
നേരത്തെ നിരവധി പ്രദേശവാസികൾ ആശ്രയിച്ചിരുന്ന ഈ വഴിയിൽ മണലിന് പകരം സിമന്റ് പാകിയെങ്കിലും നിർമാണത്തിലെ അപാകത കാരണം നേരെ നടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. മഴ പെയ്യുന്നതോടെ ചെളിവെള്ളം കെട്ടിക്കിടന്ന് ഗതാഗതം പൂർണമായി തടസ്സപ്പെടുന്നു. വാർഡ് സഭകളിൽ ഉൾപ്പെടെ നാട്ടുകാർ നിരന്തരം ആവശ്യമുന്നയിച്ചിട്ടും യാതെരു നടപടിയും ഉണ്ടായില്ല
യാത്രാദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്നും ഫുട്പാത്ത് എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കണമെന്നും ബി.ജെ.പി കൊരയങ്ങാട് ഡിവിഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. പി.പി. സുധീർ, പി.വി. സന്തോഷ്, പി.കെ. വിനോദ്, ടി.എം. അമിത്, പി.കെ. ശരത്ത് തുടങ്ങിയവർ സംസാരിച്ചു.
