വെറുപ്പിൻ്റെ സംഘാടനത്തെ മനുഷ്യത്വം കൊണ്ട് ജയിക്കണം:മന്ത്രി ഷംസുദ്ധീൻ

news image
Sep 7, 2026, 2:31 am GMT+0000 payyolionline.in

പേരാമ്പ്ര : വെറുപ്പിനെ തത്വശാസ്ത്രമാക്കി അകൽച്ചയും ശത്രുതയും സംഘാടനമായി സ്വീകരിച്ച പുതിയ കാലഘട്ടത്തിൽ മനുഷ്യത്വവും പാരസ്പര്യവും പ്രചാരണമാക്കി ജീവിതം ജയിക്കാൻ സാധിക്കണമെന്ന് കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ:എൻ. ഷംസുദ്ധീൻ പറഞ്ഞു.ബഹുസ്വര ജനതയിൽ സൗഹൃദത്തിൻ്റെ കൊടുക്കൽ വാങ്ങലുകളിലൂടെയും ശത്രുവിനോടും ആവശ്യമെങ്കിൽ സന്ധി ചെയ്യാമെന്നും ജീവിതവ്യവഹാരത്തിലൂടെ മതപ്രബോധനം നടത്തിയതാണ് തിരു പ്രവാചകന് കാലത്തെ അതിയജയിക്കാൻ പറ്റുന്ന പ്രത്യയശാസ്ത്രത്തെ സമർപ്പിക്കാൻ സാധിച്ചത്.പ്രവാചകൻ്റെ കാഴ്ചപ്പാടുകളും തിരുമൊഴികളും മറ്റേതൊരു സംഹിതയേക്കാളും ഉയർന്ന് നിൽക്കുന്നത് കൊണ്ടാണ് ലോകത്തെ സ്വാധീനിച്ച അതിപ്രഗൽഭരായ 100 പേരിൽ ഒന്നാമനായി യൂറോപ്യൻ ചരിത്രകാരന്മാർ പോലും പ്രവാചകനെ വിശേഷിപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

” തിരു നബി ( സ ) : കാലം കരുതിയ കാരുണ്യം ” എന്ന പ്രമേയത്തിൽ സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ നടത്തുന്ന മീലാദ് കാമ്പയിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റി പേരാമ്പ്രയിൽ നടത്തിയ മീലാദ് റാലിയും കോൺഫറൻസും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് ആർ.വി. കുട്ടിഹസ്സൻ ദാരിമി അധ്യക്ഷത വഹിച്ചു.സ്വാഗതസംഘം ചെയർമാൻ റഫീഖ് സക്കരിയ്യ ഫൈസി സ്വാഗതം പറഞ്ഞു.ജില്ലാ ജന:സെക്രട്ടറി മലയമ്മ അബൂബക്കർ ഫൈസി ആമുഖ പ്രസംഗവും, മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണവും,സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി പ്രമേയ പ്രഭാഷണവും നടത്തി.സി മുഹമ്മദ് അബ്ദുറഹിമാൻ കൊടുവള്ളി,ഡോ:അബ്ദുല്ലത്തീഫ് നദ്‌വി, അബ്‌ദുല്ലത്വീഫ് കുട്ടമ്പൂർ ,അബ്ദുല്ലതീഫ് ഫൈസി പൂനൂർ,അബ്ദുല്ല മുസ്‌ല്യാർ കൂനഞ്ചേരി,അൻസാർ കൊല്ലം,അസീസ് ഫൈസി കടിയങ്ങാട്,ഹസ്സൻ കോയ പൂനത്ത്,സി.പി.എ അസീസ്,പി.എം. കോയ മുസ്‌ലിയാർ പ്രസംഗിച്ചു.പുറവൂർ ഉസ്താദ് ദുആ ക്ക് നേതൃത്വം നൽകി.സ്വാഗതസംഘം കൺവീനർ എം.കെ അബ്‌ദുറഹിമാൻ ചാവട്ട് നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe