തിക്കോടി : ചരിത്രപരമായും സാംസ്കാരികമായും ഏറെ പ്രാധാന്യമുള്ള തിക്കോടി ടൗൺ പൂർണമായി നാശത്തിന്റെ വക്കിലെത്തിയതോടെ ഹൈവെ വികസനത്തിന്റെ ദുരിതം പേറുന്ന നാട്ടുകാർ അടിപ്പാതക്കായുള്ള സമരം ശക്തമാക്കുന്നു.
രണ്ടായി വിഭജിക്കപ്പട്ടതോടെ ആയിരക്കണക്കിന് ആളുകൾ അനുഭവിക്കുന്ന ദുരിതപൂർണമായ യാത്രാക്ലേശവും കച്ചവടവും ഓട്ടോ സ്റ്റാന്റുകളും മറ്റും ഇല്ലാതാവുന്ന അവസ്ഥയിലെത്തിയതും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സെപ്തംബർ ആറിന് ഞായറാഴ്ച നടക്കുന്ന ബഹുജന കൺവെൻഷൻ വിജയിപ്പിക്കുന്നതിന് ചേർന്ന സ്വാഗത സംഘയോഗം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഇരു ഭാഗത്തും മതിലുയർത്തി പണിത ഹെെവേയിൽ രാത്രി അസമയത്ത് യുവതിയെ ഇറക്കി വിട്ടതും തുടർന്ന് സംഘടിച്ച് ബസ് തടയുന്നതുൾപ്പെടെയുളള സമര പരിപാടികൾ നടത്തിയ നാട്ടുകാർ ഏറെ പ്രതീക്ഷയോടെയാണ് ഈ സമരത്തെ കാണുന്നത്.
സഹദ് പുറക്കാടിന്റെ അധ്യക്ഷതയിൽചേർന്ന യോഗത്തിൽ പി.കെ.മുഹമ്മദലി, സജിന ചെത്തിൽ, കെ.പി. ഷക്കീല, ഉസ്ന എ.വി, ബിജു കളത്തിൽ, കെ.പി.രമേശൻ, എൻ.പി.മുഹമ്മദ്, ജയചന്ദ്രൻ തെക്കേ കുറ്റി, ആർ വിശ്വൻ, എൻ.കെ.കുഞ്ഞബ്ദുള്ള, വി.കെ.മജീദ്, ടി കെ സദാനന്ദൻ, പി.വി. അസീസ് എന്നിവർ സംസാരിച്ചു. ഇ കെ മുഹമ്മദ് മാസ്റ്റർ സ്വാഗതവും ശ്രീധരൻ ചെമ്പുഞ്ചില നന്ദിയും പറഞ്ഞു.
