വയനാട് വൻ കുഴൽപ്പണവേട്ട: ഒന്നര കോടിയോളം രൂപയുമായി വടകര സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

news image
Aug 31, 2026, 9:54 am GMT+0000 payyolionline.in

വാഹനത്തിൽ കടത്തുകയായിരുന്ന ഒരു കോടിയിലധികം രൂപയുടെ കുഴൽപണവുമായി മൂന്നു പേരെ തിരുനെല്ലി പോലീസ് പിടികൂടി. കോഴിക്കോട്, വടകര, നട്ട് സ്ട്രീറ്റ് അമീന കൊട്ടേജ്, പ്രഭു രാജ് (20), കണ്ണൂർ പാനൂർ, ഭിമ നിവാസിൽ സ്വപ്നിൽ (23), മഹാരാഷ്ട്ര ഭാൽവാണി സ്വദേശിയായ രാഹുൽ (26) എന്നിവരെയാണ് തിരുനെല്ലി പോലീസും ഡാൻസഫ് ടീമും നടത്തിയ പരിശോധയിൽ പിടികൂടിയത്.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് തോൽപ്പെട്ടിയിൽ നടത്തിയ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ എ 13 ഇസഡ് 9121 നമ്പർ വാഹനം തടഞ്ഞു പരിശോധിച്ചതിൽ ഡ്രൈവർ സീറ്റിന്റെ അടിഭാഗത്ത് രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലാണ് 1,44,50,000 (ഒരുകോടി നൽപ്പത്തി നാല് ലക്ഷത്തി അമ്പതിനായിരം രൂപ) പിടിച്ചെടുത്തത്.

സർക്കിൾ ഇൻസ്പെക്ടർ ടി.എം. നിധീഷിന്റെ നേതൃത്വത്തിൽ തിരുനെല്ലി സ്റ്റേഷൻ എസ്.എച്ച്.ഒ എം.സി പവനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജലീൽ, ബിജു, അഷ്റഫ്, സിവിൽ പോലീസ് ഓഫീസർമാരായ ജിതിൻ, അഷ്റഫ്, ഡിജേഷ് ജോബിൻസ്, മുരളികൃഷ്ണൻ തുടങ്ങിയവരാണ് പരിശോധന നടത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe