കണ്ണൂര്‍: കണ്ണൂര്‍ സെന്ററല്‍ ജയിലില്‍ കാപ്പ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് കുത്തേറ്റു. സംഭവത്തില്‍ കോട്ടയം സ്വദേശി മനുവിനാണ് പരിക്കേറ്റത്. എറണാകുളം സ്വദേശിയായ അപ്പു എന്ന തടവുകാരനാണ് ഇയാളെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ മനുവിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതിനിടെ, കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ ഉദ്യോഗസ്ഥനുനേരെ തടവുകാരന്റെ ആക്രമണമുണ്ടായി. പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സുഹൈല്‍ എന്നയാളുടെ മര്‍ദനത്തില്‍ അസി. പ്രിസണ്‍ ഓഫീസര്‍ ചില്‍നേഷ് ചന്ദ്രനാണ് പരിക്കേറ്റത്. സംഭവത്തില്‍ അസി. സൂപ്രണ്ടിന്റെ പരാതിയെത്തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് പ്രതിക്കെതിരെ കേസെടുത്തു.
