കുറ്റ്യാടി തൊട്ടിൽപാലം കൂടൽ സ്വദേശി അസ്‌ലം കാര്യപ്പറമ്പത്ത് (45) ദുബായിൽ നിര്യാതനായി. പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ, ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ദുബായ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയവേയാണ് അന്ത്യം സംഭവിച്ചത്.ദുബായ് റാശിദിയ്യയിൽ സ്വന്തമായി വ്യാപാരസ്ഥാപനം നടത്തിവരികയായിരുന്നു അസ്‌ലം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പരേതനായ ആലിയുടെയും പാത്തുവിന്റെയും മകനാണ്. ഭാര്യ: സമീറ മക്കൾ: മുഹമ്മദ് സയാൻ, സൈഹ സംറിൻ സഹോദരങ്ങൾ: ജമീല, സൂറ, റാബിയ, സുലൈഖ, നഷീദ, ഷാഹിദ.
തൊട്ടിൽപാലം സ്വദേശി ദുബൈയിൽ നിര്യാതനായി
Aug 27, 2026, 9:40 am GMT+0000
payyolionline.in
ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ, അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിത ..
ട്രെയിനിൽ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; അന്വേഷിക്കാൻ എത്തിയ ആർപിഎഫ് എഎസ്ഐക് ..
