പയ്യോളി: ജെ.സി.ഐ പയ്യോളി ടൗണിന്റെ സമൂഹസേവന പ്രവർത്തനങ്ങളുടെ ഭാഗമായി പയ്യോളി പോലീസ് സ്റ്റേഷനിലേക്ക് ഇലക്ട്രോണിക് വെയിങ് മെഷീൻ വിതരണം ചെയ്തു. ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി നടന്ന ചടങ്ങിൽ ജെ.സി.ഐ ഇൻഡ്യ സോൺ പ്രസിഡന്റ് ജെ.സി.ഐ സെനറ്റർ ഗോകുൽ ജെ.ബി, ജെ.സി.ഐ പയ്യോളി ടൗൺ പ്രസിഡന്റ് ജെ.എഫ്.എം ബിജിത്ത് കെ.ടി.കെ, സെക്രട്ടറി ഉള്ളേഖ് കൊഗൂർ ,പാസ്റ്റ് പ്രസിഡന്റുമാരായ ഡെനിസൺ ജി, ശരത് പി.ടി, സീനിയർ അംഗങ്ങളായ അഭിലാഷ് എ.ആർ, നിധിൻ ഡി.എം എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പോലീസ് സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കും അന്വേഷണങ്ങൾക്കും സഹായകരമാകുന്ന ഉപകരണമാണ് സംഘടന സൗജന്യമായി കൈമാറിയത്.പൊതുസേവന രംഗത്ത് കൂടുതൽ മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ജെ.സി.ഐ ഭാരവാഹികൾ അറിയിച്ചു.
പയ്യോളി പോലീസ് സ്റ്റേഷന് ഇലക്ട്രോണിക് വെയിങ് മെഷീൻ നൽകി ജെ.സി.ഐ പയ്യോളി ടൗൺ
Aug 22, 2026, 6:32 am GMT+0000
payyolionline.in
പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം: മകളുമായി വീട്ടിലേക്ക് മടങ്ങിയ സ്കൂ ..
പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനായില്ല;കോഴിക്കോട് പോക്സോ കേസിൽ കുറ്റക്കാരനല്ല ..
