മൂടാടി ഗ്രാമപഞ്ചായത്ത് ഓണാഘോഷത്തിന് തുടക്കം അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു

news image
Aug 21, 2026, 4:53 am GMT+0000 payyolionline.in

മൂടാടി: വർണാഭമായ ഘോഷയാത്രയോടെ മൂടാടി ഗ്രാമപഞ്ചായത്ത് ഓണാഘോഷത്തിന് തുടക്കം. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് മെമ്പർ സവിത നന്ദി രേഖപ്പെടുത്തി. ജനപ്രതിനിധികളായ ശ്രീലത, സന്തോഷ് കുന്നുമ്മൽ, മുഹമ്മദാലി, പി.കെ.കെ. സത്യൻ, സജ്‌ന പിരിശത്തിൽ, ഭവാനി, എ.വി.കെ.പി. കരീം, പപ്പൻ മൂടാടി എന്നിവരും സി.ഡി.എസ് ചെയർപേഴ്സൺ പി.കെ. ഷീജ, വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റ് പ്രസിഡന്റ് പവിത്രൻ അതിര, കെ. ജീവാനന്ദൻ മാസ്റ്റർ, രാമകൃഷ്ണൻ കിഴക്കയിൽ, സി.കെ. അബൂബക്കർ, എൻ.വി.എം. സത്യൻ, സി. ഗോപാലൻ, സി. ഭാസ്‌കരൻ മാസ്റ്റർ, സിറാജ് മുത്തായം, റസൽ നന്തി എന്നിവർ സംസാരിച്ചു.

അഞ്ചുദിവസങ്ങളിലായി നന്തിയിൽ വിവിധ കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറും. കുടുംബശ്രീ ഫെസ്റ്റ്, സംഗീത ഫിനാലെ, റസിഡൻസ് അസോസിയേഷനുകളുടെ കലാപരിപാടികൾ, വിപണന മേള, പായസ മേള എന്നിവ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ പുറക്കാട് ശാന്തിസദനം സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നാടകവും പ്രച്ഛന്നവേഷ പ്രകടനങ്ങളും ഓണാഘോഷത്തിൽ അരങ്ങേറും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe