യുജിസി നെറ്റ് പരീക്ഷയിലെ വീഴ്ച് എൻ ടി എ മനപ്പൂർവം മറച്ചുവെച്ചതായി ആരോപണം. ജൂൺ 22-നും 30 നുമിടയിലാണ് 87 വിഷയങ്ങളുടെ യുജിസി നെറ്റ് പരീക്ഷ നടന്നത്. പരീക്ഷയ്ക്ക് ശേഷം പിഴവുകളെ സംബന്ധിച്ച് വ്യാപക പരാതിയുമായി വിദ്യാർഥികൾ രംഗത്ത് എത്തി. എന്നാൽ ഗുരുതര വീഴ്ചകൾ മുൻകൂട്ടി അറിഞ്ഞിട്ടും നാഷണൽ ടെസ്റ്റിങ് ഏജൻസി മനപ്പൂർവം മറച്ചുവെക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
നീറ്റ് – യു.ജി. പുനഃപരീക്ഷ നടത്തേണ്ടി വന്നതിന്റെ നാണക്കേടിൽ നിൽക്കേ നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിക്കുന്നത് കൂടുതൽ തിരിച്ചടി ഉണ്ടാക്കുമെന്ന വിലയിരുത്തലായിരുന്നു നടപടി. പരീക്ഷാക്രമക്കേടുകളുയർത്തി ജന്തർമന്തറിൽ സിജെപിയുടെ വിദ്യാർഥി പ്രക്ഷോഭവും നടക്കുന്നുണ്ടായിരുന്നു. സെപ്റ്റംബർ ഒൻപതിനും പത്തിനുമായി പുനഃപരീക്ഷ നടത്തുമ്പോൾ തയ്യാറെടുക്കാൻ വിദ്യാർഥികൾക്ക് കിട്ടുന്നത് മൂന്നാഴ്ചമാത്രമാണ്. അതേസമയം,നാമ മാത്രമായ നടപടികൾ കൊണ്ട് പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാർഥി സംഘടനകൾ. NTA പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കൂടുതൽ ശക്തമാക്കും.
