മന്ത്രിയുമായുള്ള ചർച്ച വിജയം; എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരം പിൻവലിച്ചു

news image
Aug 11, 2026, 7:54 am GMT+0000 payyolionline.in

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി. പൊതുവിദ്യാഭ്യാസ മന്ത്രി എം. ഷംസുദ്ദീനുമായി നടത്തിയ ചർച്ച വിജയിച്ചതിനെ തുടർന്നാണ് സമരം പിൻവലിക്കാൻ ഉദ്യോഗാർഥികൾ തീരുമാനിച്ചത്.

കഴിഞ്ഞ 37 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കൽ ഉദ്യോഗാർഥികൾ പ്രതിഷേധത്തിലായിരുന്നു. സമരത്തിന് നേതൃത്വം നൽകിയ വളർമതി ടീച്ചർ നടത്തിവന്ന 13 ദിവസത്തെ നിരാഹാര സമരം മന്ത്രി നാരങ്ങാ നീര് നൽകി അവസാനിപ്പിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe