പോത്തുണ്ടിയിൽ കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കൾക്ക് ജോലി ഉറപ്പാക്കും: മന്ത്രി രമേശ് ചെന്നിത്തല

news image
Aug 8, 2026, 1:55 pm GMT+0000 payyolionline.in

പാലക്കാട്: പാലക്കാട് പോത്തുണ്ടിയിൽ കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കൾക്ക് ജോലി ഉറപ്പാക്കുമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. സുധാകരന്റെയും സജിതയുടെയും മക്കൾക്ക് സർക്കാർ ജോലി നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സുധാകരന്റെയും സജിതയുടെയും മക്കളായ അഖിലയ്ക്കും അതുല്യക്കും ജോലി ഉറപ്പാക്കുമെന്ന് മന്ത്രി കുടുംബത്തെ അറിയിച്ചു.

സുധാകരനെയും അമ്മ ലക്ഷ്മിയേയും കൊലപ്പെടുത്തിയ കേസിൽ ചെന്താമരയ്ക്ക് ഇക്കഴിഞ്ഞ ജൂലൈ 20-ാം തീയതി കോടതി വധശിക്ഷ വിധിച്ചിരുന്നു. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതായിരുന്നു വിധി. ചെന്താമര 20 ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി വിധിച്ചിരുന്നു. ചെന്താമരയ്ക്ക് തുക നൽകാൻ സാധിച്ചില്ലെങ്കിൽ സർക്കാർ നൽകണമെന്നും കോടതി വിധിച്ചിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് നിരീക്ഷിച്ചായിരുന്നു കോടതിയുടെ നടപടി.

2025 ജനവരിയിലായിരുന്നു നെന്മാറയിൽ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സുധാകരനെയും അമ്മ ലക്ഷ്മിയേയും ചെന്താമര പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2019ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു അരുംകൊല. സുധാകരനെയും സജിതയെയും കൊലപ്പെടുത്തിയ ശേഷം കാട്ടിലേക്ക് ഓടിരക്ഷപ്പെട്ട ചെന്താമരയെ മണിക്കൂറുകൾ ശേഷമായിരുന്നു പൊലീസിന് പിടികൂടാനായത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe