പയ്യോളി: പയ്യോളി നഗരസഭയുടെയും എൻ.എച്ച്.എം ഹോമിയോ ഡിസ്പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ അയനിക്കാട് മദ്രസാ ഹാളിൽ വെച്ച് ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം പയ്യോളി നഗരസഭാ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി നിർവ്വഹിച്ചു. ഡിവിഷൻ കൗൺസിലർ ഷാഹിദ പുറത്തൂട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എച്ച്.എം.സി മെമ്പർ ഹാരീസ് കെ.ടി, ശ്യാമിൽ എസ്.കെ, ബിന്ദു പി.വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. സുനിത ശ്രീധർ സ്വാഗതവും എൻ.എച്ച്.എം സ്റ്റാഫ് ആർ.കെ കീർത്തി മോൾ നന്ദിയും പറഞ്ഞു.
പയ്യോളിയിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Aug 8, 2026, 9:43 am GMT+0000
payyolionline.in
ഔദ്യോഗിക വാഹനം കണ്ടില്ല; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപ ..
സത്യവാങ്മൂലത്തിൽ അഭിഭാഷകൻ്റെ വ്യാജ ഒപ്പ്; കൈയ്യോടെ പിടികൂടി ഹൈക്കോടതി
