പയ്യോളിയിൽ മീൻ ലോറിയും ആംബുലൻസും കൂട്ടിയിടിച്ച് അപകടം: രോഗിയും ഡ്രൈവറും അടക്കം 5 പേർക്ക് പരിക്ക്

news image
Aug 8, 2026, 8:03 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി തീർത്ഥ ഹോട്ടലിന് മുൻവശത്ത് മീൻ ലോറിയും ആംബുലൻസും കൂട്ടിയിടിച്ച് അപകടം. രോഗിയും ആംബുലൻസ് ഡ്രൈവറും ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. അഴിയൂരിൽ നിന്നും രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അമിത വേഗതയിൽ പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന രോഗിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe