റോഡുകളുടെ ശോചനീയാവസ്ഥ: ഓഗസ്റ്റ് 11-ന് പയ്യോളി നഗരസഭാ ഓഫീസിലേക്ക് സി.ഐ.ടി.യു മാർച്ച്

news image
Aug 8, 2026, 6:57 am GMT+0000 payyolionline.in

പയ്യോളി: നഗരസഭാ പരിധിയിലെ തകർന്ന റോഡുകൾ അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ പയ്യോളി സെക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തുന്നു. ഓഗസ്റ്റ് 11 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പയ്യോളി നഗരസഭാ ഓഫീസിലേക്കാണ് മാർച്ച് നിശ്ചയിച്ചിരിക്കുന്നത്.

തകർന്ന റോഡുകൾ മൂലമുണ്ടാകുന്ന അപകടാവസ്ഥ പലതവണ നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികാരികൾ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് തൊഴിലാളികൾ ആരോപിച്ചു. ജനങ്ങളോടും തൊഴിലാളികളോടുമുള്ള ഈ അവഗണന അവസാനിപ്പിച്ച് റോഡുകൾ അടിയന്തരമായി നന്നാക്കിയില്ലെങ്കിൽ സർവീസ് നിർത്തിവെക്കുന്നത് അടക്കമുള്ള ശക്തമായ സമരപരിപാടികളിലേക്ക് കടക്കാനാണ് സെക്ഷൻ ജനറൽ ബോഡി യോഗത്തിന്റെ തീരുമാനം. യോഗം സി.ഐ.ടി.യു നേതാവ് ബിജു കളത്തിൽ ഉദ്ഘാടനം ചെയ്തു. സജീവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നൗഫൽ, പ്രദീപൻ, വിനോദൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe