അബിൻ വർക്കി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; എംഎൽഎ ഉൾപ്പടെ നാല് പേർക്ക് പരിക്ക്

news image
Aug 5, 2026, 6:17 am GMT+0000 payyolionline.in

പത്തനംതിട്ട: അബിൻ വർക്കി എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. എംഎൽഎയുടെ വാഹനത്തിലേക്ക് മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. പത്തനംതിട്ട ഓമല്ലൂർ ഷട്ടർ മുക്കിലാണ് അപകടം സംഭവിച്ചത്. എംഎൽഎയ്ക്കും വാഹനത്തിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടേയും പരിക്ക് ഗുരുതരമല്ല. അബിൻ വർക്കി എംഎൽഎക്ക് പുറമെ കാറിലുണ്ടായിരുന്ന ജെറിൻ ജേക്കബ് പോൾ, അരുൺ, വിഷ്ണു എന്നിവർക്കും പരിക്കേറ്റു.

ഇന്നലെ രാത്ര 11.45-ഓടെ ആയിരുന്നു അപകടം നടന്നത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങും വഴിയാണ് എംഎൽഎ സഞ്ചരിച്ചിരുന്ന കാറിലേക്ക് മറ്റൊരു കാർ വന്നിടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നും ദുരിദാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി ഉണ്ടാകുമെന്ന് എംഎൽഎ അറിയിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe