തദ്ദേശ ഫണ്ട് വെട്ടിക്കുറയ്ക്കുന്നു: പയ്യോളി മുൻസിപ്പാലിറ്റിയിലേക്ക് എൽ.ഡി.എഫ് മാർച്ചും ധർണ്ണയും നടത്തി

news image
Aug 3, 2026, 11:28 am GMT+0000 payyolionline.in

പയ്യോളി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി ഫണ്ടുകൾ വെട്ടിച്ചുരുക്കി വികസന മുരടിപ്പ് സൃഷ്ടിക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടികളിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പയ്യോളി മുൻസിപ്പാലിറ്റിയിലേക്ക് മാർച്ചും ധർണ്ണയും നടത്തി. മാർച്ച് ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ഇരിങ്ങൽ അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ടി. ചന്തു മാസ്റ്റർ (സി.പി.ഐ.എം), അഡ്വ. സുനിൽ മോഹൻ (സി.പി.ഐ), മൂഴിക്കൽ ചന്ദ്രൻ (എൻ.സി.പി), കെ.കെ. ബാബു (കോൺഗ്രസ് എസ്), കൊളാവിപ്പാലം രാജൻ (ആർ.ജെ.ഡി) എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് മുനിസിപ്പാലിറ്റി കൺവീനർ സ്വാഗതവും എൻ.സി. മുസ്തഫ നന്ദിയും പറഞ്ഞു.

പയ്യോളി ഏരിയാ കമ്മിറ്റി പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് കെ. മനോജൻ, പി.ടി. രാഘവൻ, കെ.ടി. ലിഖേഷ്, എ.വി. ബാലകൃഷ്ണൻ, റസിയ ഫൈസൽ, വടക്കയിൽ രാജൻ എന്നിവർ നേതൃത്വം നൽകി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe